കുമ്മാട്ടി ഈദ് -ഓണാഘോഷം സംയുക്തമായി ആഘോഷിച്ചു
Tuesday, October 13, 2015 6:47 AM IST
അബുദാബി: തൃശൂര്‍ സെന്റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്റര്‍ (കുമ്മാട്ടി) പതിനഞ്ചാമത് വാര്‍ഷികവും ഈദ്-ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദ്ദിഖ് കാവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രവാസി ഭാരത പുരസ്കാര ജേതാവ് അഷറഫ് താമരശേരിയെ യോഗത്തില്‍ അനുമോദിച്ചു.

യുവ എഴുത്തുകാരി ഹണി ഭാസ്കര്‍, ജോഷി ജോണ്‍, ശ്രീകുമാര്‍ മേലേവീട്ടില്‍, ജിബിന്‍ ഗബ്രിയേല്‍, സംഗിന്‍ പള്ളത്ത്, അനില്‍ കര്‍ക്കടക് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ബൈജു ജോസഫ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ലിജോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.