ഡാളസ് മാര്‍ത്തോമ ചര്‍ച്ചിനു ഓവര്‍ റോള്‍ ചാമ്പ്യന്‍ഷിപ്പ്
Monday, October 12, 2015 5:59 AM IST
മസ്കിറ്റ് (ഡാളസ്): മര്‍ത്തോമ സൌത്ത് വെസ്റ് റീജണ്‍ യുവജന സഖ്യം കലാമേളയില്‍ മര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഓവര്‍ റോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് രണ്ടാം സ്ഥാനത്തെത്തി. ഒക്ലഹോമ, ഹൂസ്റണ്‍, ഓസ്റിന്‍, ഡാളസ് എന്നീ ഇടവകകളില്‍ നിന്നുളള യുവജന സഖ്യത്തിലെ അംഗങ്ങളാണു കലാമേളയില്‍ പങ്കെടുത്തത്.

സെപ്റ്റംബര്‍ 26നു നടന്ന സമ്മേളനത്തില്‍ റവ. സാം മാത്യു മുഖ്യപ്രഭാഷണം നടത്തി. റവ. ഷൈജു പി. ജോണ്‍ അധ്യക്ഷത വഹിച്ചു. സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യമാണു റീജണ്‍ കലാമേളയ്ക്ക് അതിഥേയത്വം വഹിച്ചത്. അ!ജു മാത്യു, സിബു ജോര്‍ജ്, സാം കോശി, വിനോദ് ചെറിയാന്‍, അലക്സ് കോശി, ബാബു പി. സൈമണ്‍, വിജു വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് കലാമേളയ്ക്കു നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍