റോട്ടോറുവായില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 16ന്
Monday, October 12, 2015 5:57 AM IST
റോട്ടോറുവ: ന്യൂസിലന്‍ഡിലെ റോട്ടോറുവായില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 16 നു (വെള്ളി) സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ സെന്റ് മേരീസ് കേരള കാത്തലിക് സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുക.

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സിജോ ആന്റണി സിഎംഐ, ഫാ. ലൂക്കോസ് കപ്യാരുമല സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു ജപമാല, പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, നേര്‍ച്ച സദ്യ എന്നിവ നടക്കും.

റെജു കളപറമ്പത്ത്, സുനില്‍ മയിക്കല്‍, ജിമ്മി തുടങ്ങിയവര്‍ തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്ക്യത്താന്‍