ആര്‍എസ്സി നാഷണല്‍ സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു
Monday, October 12, 2015 5:56 AM IST
ജുബൈല്‍: പ്രവാസി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നൈസര്‍ഗിക കഴിവുകള്‍ കണ്െടത്തി പരിപോഷിപ്പിക്കുന്നതിനും ധര്‍മവഴിയില്‍ മാറ്റുരച്ച് വിനിയോഗിക്കുന്നതിനും വേണ്ടി റിസാല സ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) നടത്തിവരുന്ന സാഹിത്യോല്‍സവ് നാഷണല്‍ തല മല്‍സരത്തിനു വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

നവംബര്‍ 13നു നടക്കുന്ന സാഹിത്യോല്‍സവിനു ഈ വര്‍ഷം ജുബൈല്‍ ആണ് ആതിഥ്യമരുളുന്നത്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുള്‍ കരീം ഖാസിമിയാണ് 101 അംഗ സ്വാഗത സംഘത്തിന്റെ രക്ഷാധികാരി. ഭാരവാഹികള്‍ ഷൌക്കത്ത് സഖാഫി (ചെയര്‍മാന്‍), അബ്ദുസലാം മരഞ്ചാട്ടി (ജനറല്‍ കണ്‍വീനര്‍) എന്നിവരാണ്. അഷ്റഫലി, ഇബ്റാഹീം സഖാഫി, ഹമീദ് അറാമെക്സ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും നിജാം വൈക്കം, ഫൈസല്‍ വാഴക്കാട്, ഖമറുദ്ദീന്‍ ബംഗളൂരു എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. പരിപാടിയുടെ സംവിധാനങ്ങള്‍ക്കും സംഘാടനത്തിനുമായി സ്വാഗതസംഘത്തിനു കീഴില്‍ വിവിധ ഉപസമിതികളും നിലവില്‍ വന്നു.

സിദ്ദിഖ് ഇര്‍ഫാനി, ഷരീഫ് മണ്ണൂര്‍ (ഫിനാന്‍സ്), അഷ്റഫ് മഞ്ചേശ്വരം, ഷൌഫീല്‍ കണ്ണൂര്‍ (വേദി, അലങ്കാരം), കബീര്‍ മൌലവി, മുഹമ്മദ് സല്‍മാന്‍ (ശബ്ദം ആന്‍ഡ് വെളിച്ചം), അബ്ദുസലാം കായക്കൊടി, ഷഹീര്‍ ഷാ (മീഡിയ, സാങ്കേതിക സഹായം), ഉമര്‍ സഖാഫി മൂര്‍ക്കനാട്, അന്‍സാര്‍ കൊട്ടുകാട് (പ്രചാരണം), അബൂബക്കര്‍ പാലസ്, ഹൈദ്രൂസ് കുറ്റിപ്പുറം (ഭക്ഷണം), ബഷീര്‍ മാസ്റര്‍, ജാഫര്‍ കൊടിഞ്ഞി (സമ്മാനം), ബഷീര്‍ ഹാപ്പി, സുല്‍ഫിക്കര്‍ കൊല്ലം (ഗതാഗതം), ഷുക്കൂര്‍ ചാവക്കാട്, മജീദ് അണ്േടാണ (താമസം), ആസിഫ് മംഗളൂരു, അബ്ദുള്‍ മജീദ് താനാളൂര്‍, ഉമര്‍ സഖാഫി പാണ്ടിക്കാട് (സ്വീകരണം), ജലീല്‍ കൊടുവള്ളി, മുഹമ്മദ് റസാഖ് സഖാഫി (വോളന്റിയര്‍) എന്നിവരാണ്.

സാഹിത്യോല്‍സവിന്റെ ഗള്‍ഫിലെ ഏഴാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 49 ഇനങ്ങളില്‍ കഴിഞ്ഞ മാസം യൂണിറ്റു തലങ്ങളില്‍ സാഹിത്യോല്‍സവിനു തുടക്കം കുറിച്ചു സെക്ടര്‍, സോണ്‍ മല്‍സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് പ്രതിഭകള്‍ സൌദി ദേശീയ മല്‍സരത്തിനു ജുബൈലില്‍ എത്തുക. ആര്‍എസ്സിയുടെ സാംസ്കാരിക സമിതിയായ 'കലാലയം' ആണ് സാഹിത്യോത്സവുകള്‍ക്കു നേതൃത്വം നല്‍കുന്നത്. സാഹിത്യോത്സവിന്റെ ഭാഗമായി കെജി വിദ്യാര്‍ഥികള്‍, വിദ്യര്‍ഥിനികള്‍, കുടുംബിനികള്‍ എന്നിവര്‍ക്ക് വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സോണ്‍ മല്‍സരത്തിന്റെ മുന്നോടിയായി സാഹിത്യം, ഭാഷ, സംസ്കാരം എന്നിവയുടെ വിവിധ വശങ്ങള്‍ ചര്‍ച്ചക്കെടുത്ത് സൌദിയിലെ വിവിധ കേന്ദ്രങ്ങളില്‍ വിചാരസദസുകള്‍ സംഘടിപ്പിക്കും.

ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഷരീഫ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. നിസാമി സ്വാഗത സംഘം പാനല്‍ പ്രഖ്യാപിച്ചു. നൌഫല്‍ ചിറയില്‍, ലുഖ്മാന്‍ വിളത്തൂര്‍, നൌഫല്‍ കോടമ്പുഴ എന്നിവര്‍ സംബന്ധിച്ചു. ഖാസിം പുളിഞ്ഞാല്‍ സ്വാഗതവും നിജാം വൈക്കം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. കുറിച്ചിമുട്ടം