ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി 'മാര്‍ത്തോമ ഡേ' ആയി ആഘോഷിക്കുന്നു
Monday, October 12, 2015 5:55 AM IST
ഡാളസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസിന്റെ (ഫാര്‍മേഴ്സ് ബ്രാഞ്ച്) ആഭിമുഖ്യത്തില്‍ 'മാര്‍ത്തോമ ഫെസ്റ് 2015' ഒക്ടോബര്‍ മൂന്നിനു (ശനി) പള്ളി ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി മേയര്‍ പ്രൊ ടേം ജെഫ് ഫുല്ലെര്‍ വിശിഷ്ടാതിഥിയായിരുന്നു. സമ്മേളനത്തില്‍ ഒക്ടോബര്‍ മൂന്നു ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റിയുടെ കലണ്ടറില്‍ മാര്‍ത്തോമ ഡേ ആയി എല്ലാ വര്‍ഷവും ആഘോഷിക്കുമെന്നു മേയര്‍ പ്രഖ്യാപനം നടത്തി.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കേരളത്തിലെ സ്നേഹതീരം, എംസിആര്‍ഡി, പ്രാദേശിക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളിലേക്കു സാമ്പത്തിക സഹായം നല്‍കുന്നതിനായി നടത്തി വരുന്ന പരിപാടി വിജയപ്രദമായിരുന്നുവെന്ന് കണ്‍വീനര്‍ ടോം ഫിലിപ്പ് അറിയിച്ചു.

റവ. പി.സി. സജി (വികാര്‍), റവ. മാത്യു സാമുവല്‍ (അസി. വികാര്‍), ടോം ഫിലിപ്പ് (കണ്‍വീനര്‍), ഭദ്രസന ട്രഷറര്‍ ഫിലിപ്പ് തോമസ് സിപിഎ, എന്നിവരുള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും കൂടുതല്‍ ഫാമിലി അംഗങ്ങളുള്ള ഇടവകയില്‍ ഒന്നാണ് ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ