ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: മക്ക ഏരിയതല രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Monday, October 12, 2015 5:52 AM IST
മക്ക: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയും കിംഗ് ഖാലിദ് ഫൌണ്േടഷനും സംയുക്തമായി സൌദിയിലെ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മക്ക ഏരിയ തല ഉദ്ഘാടനം കെഎന്‍എം സംസ്ഥാന സെക്രട്ടറിയും ഫാറൂഖ് ആര്‍യുഎ കോളജ് പ്രിന്‍സിപ്പലുമായ ഡോ. മുസ്തഫ ഫാറൂഖി ഫോക്കസ് മക്ക ഹെല്‍ത്ത് കെയര്‍ മാനേജര്‍ ഡോ. നൂറുദ്ദീനിനു പരീക്ഷ സിലബസിന്റെ ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.

വിശുദ്ധ ഖുര്‍ആനിലെ യൂനുസ്, ഹൂദ് എന്നീ അധ്യയനങ്ങളാണു പത്താം ഘട്ടമായ ഇത്തവണത്തെ പരീക്ഷ സിലബസ്. ഷബീര്‍ അന്‍സാരി അധ്യക്ഷത വഹിച്ചു. അഹ്മദ്കുട്ടി മാസ്റര്‍, അബ്ദുള്‍ ജബാര്‍ തെയ്യന്‍, ഷാനിയാസ് കുന്നിക്കോട്, ഷിജു പന്തളം, മുഹമ്മദ് കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

കാസിം മദനി സ്വാഗതവും ബഷീര്‍ പുത്തനത്താണി നന്ദിയും പറഞ്ഞു. വിവരങ്ങള്‍ക്ക്: 0558812899, 0535969600.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍