തറവാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Monday, October 12, 2015 5:12 AM IST
റിയാദ്: മലയാളി കുടുംബ കൂട്ടായ്മയായ തറവാട് പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദിലെ പ്രമുഖരായ എട്ടു ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ടൂര്‍ണമെന്റ് വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു.

ഫൈനല്‍ മത്സരത്തില്‍ ടീം വാരിയേഴ്സിനെ പരാജയപ്പെടുത്തി ടീം സനയ്യ ഇലവന്‍ ജേതാക്കളായി. തറവാട് കാരണവര്‍ മാത്യു ജേക്കബ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. കണ്‍വീനര്‍ ബ്ളസന്‍ സെബാസ്റ്റ്യന്‍, ചെയര്‍മാന്‍ റെജി ജോസഫ്, സെക്രട്ടറി അനീഷ് ചാക്കോ തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍