ഫിലാഡല്‍ഫിയ: ഗാന്ധിജിയെ കേവലം പ്രതിമയാക്കി നേതാക്കള്‍ അസമാധാനം തീര്‍ക്കുന്നുവെന്നു 'ഓര്മ' ഗാന്ധിജയന്തിയാഘോഷ പ്രഭാഷണങ്ങള്‍ രോദനം കൊണ്ടു. 'ഓര്മ' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓവര്‍സീസ് റെസിഡന്റ് മലയാളീസ് അസോസിയേഷന് ഫിലഡല്ഫിയയില് നേതൃത്വം നല്കിയ ഗാന്ധിജയന്തി ആഘോഷത്തില്‍ 'ഇന്നത്തെ ലോകത്തും നമ്മുടെ സമൂഹത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും, ചര്‍ച്ചയും, ഗാന്ധി അനുസ്മരണ സംഗീതവും നടന്നു.
കേരള പബ്ളിക് സര്‍വീസ് കമ്മീഷന് മെമ്പര്‍ സിമി റോസ്ബെല്‍ ജോണ്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ഓര്‍മാ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം അധ്യക്ഷനായിരുന്നു. ജോര്‍ജ് നടവയല്‍ 'ഗാന്ധിദര്‍ശനപ്രസക്തി' എന്ന വിഷയം അവതരിപ്പിച്ചു. ഗുരു ശ്രേഷ്ഠ അവാര്‍ഡ് ജേതാവും വിഖ്യാത സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാ. ജോണ്‍ മേലേപ്പുറം, എക്യൂമെനിക്കല്‍ ഫെലോഷിപ് ചെയര്മാന് ഫാ. ജോണിക്കുട്ടി പുലിശേരി, ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ഫൊക്കാനാ ആര്‍വിപി ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ വിവിധ വീക്ഷണങ്ങളില്‍ ഗാന്ധിദര്‍ശന പ്രസക്തിയെക്കുറിച്ച് പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. ഓര്മ ട്രസ്റീ ബോര്‍ഡ് ചെയര്മാന് സിബിച്ചന് ചെമ്പ്ളായില്‍ സ്വാഗതവും ആലീസ് ആറ്റുപുറം നന്ദിയും പറഞ്ഞു. മഹിമാ ജോര്‍ജ് എംസി ആയി.
ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ഐഎന്‍ഒസി ദേശീയ സമിതി അംഗം അറ്റേണി ജോസ് കുന്നേല്‍, ഓര്മ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്, തിരുവല്ലാ അസോസിയേഷന് പ്രസിഡന്റ് തോമസ് പോള്‍, ഓര്‍മാ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പടയാറ്റില്‍, നാടക കലാകാരന് ഷാജി മിറ്റത്താനി, സാമൂഹികപ്രവര്‍ത്തകരായ മാത്യു തരകന്, ജോര്‍ജ് കുട്ടി അമ്പാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ വിഭിന്ന കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചു. ഓര്മ ചാപ്റ്റര്‍ ട്രഷറര്‍ ജോസ് പാലത്തിങ്കല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി. ഓര്‍മാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ജെറീ ജയിംസ് സംഗീതം ആലപിച്ചു.
മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ്, ഡോ. എം.വി. പിള്ള എന്നിവരാണു ഓര്‍മയുടെ രക്ഷാധികാരികള്‍. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി, കാലിഫോര്‍ണിയ, ഡാളസ്, ഫ്ളോറിഡ, നോര്‍ത്ത് കരോളിനാ, പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ ഓര്‍മ്മയുടെ ചാപ്റ്ററുകളുണ്ട്. കാനഡ, യൂറോപ്പ്, ഗള്‍ഫ്, ഓസ്ട്രേലിയ എന്നീ ദേശങ്ങളില്‍ ഓര്‍മാ ചാപ്റ്ററുകളുടെ രൂപീകരണം പുരോഗമിക്കുന്നു.
റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍