ടോമി ചേന്നാട്ട് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Monday, October 12, 2015 5:09 AM IST
ഫിലാഡല്‍ഫിയ: ടോമി ചേന്നാട്ട് (79) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. കൊച്ചി പച്ചാളം സ്വദേശിയാണ്. എഴുപതുകളുടെ ആരംഭത്തില്‍ അമേരിക്കയില്‍ എത്തുകയും നിരവധി, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ സാന്നിധ്യവും, പ്രത്യേകിച്ചു ഇന്ത്യന്‍ സമൂഹത്തിലെ വിവിധ ആവശ്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് പോള്‍സ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ ദേവാലയങ്ങളുടെ നിര്‍മിതിയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം സെന്റ് പോള്‍സ് ദേവാലയാംഗമാണ്.

ഭാര്യ: ഡോ. മറിയാമ്മ ചേന്നാട്ട് പതിപ്പിള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജെന്നിഫര്‍, ക്രിസ്റീന.

പൊതുദര്‍ശനം ഒക്ടോബര്‍ 14-നു (ബുധനാഴ്ച) വൈകുന്നേരം 5.30 മുതല്‍ എട്ടു വരെ ജയിംസ് ടെറി ഫ്യൂണറല്‍ ഹോമില്‍ (ഖമാല ഠല്യൃൃ എൌിലൃമഹ ഒീാല, 736 ഋമ ഘമിരമലൃെേ, അ്ല, ഉീംിശിഴീംി, ജഅ 19335).

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 15-നു (വ്യാഴാഴ്ച) രാവിലെ 9.30 മുതല്‍ 10.30 വരെ സെന്റ് ഫിലിപ്പ് ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ചില്‍ (ട.ജവശഹു മിറ ട. ഖമാല ഇവൌൃരവ, 107 ചീൃവേ ടവശു ഞീമറ, ഋഃീി, ജഅ 19341).

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്