ശോശാമ്മ ഫിലിപ്പ് നിര്യാതയായി
Monday, October 12, 2015 5:09 AM IST
ഡാളസ്: ഇന്‍ഡ്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും, ആറന്മുള എസ്എന്‍ കോളജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മേധാവിയും നോവലിസ്റുമായ പ്രഫ. കെ.പി. മാത്യുവിന്റെ മാതാവ് ശോശാമ്മ ഫിലിപ്പ് (87) കവിയൂരിലെ കരൂര്‍വില്ലയില്‍ നിര്യാതയായി.

മുന്‍ കവിയൂര്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ പരേതനായ കെ.എം. ഫിലിപ്പിന്റെ ഭാര്യയാണ്. മറ്റുമക്കള്‍: കെ.പി. അന്നമ്മ (രാജമ്മ), അന്നമ്മ ജേക്കബ് (കുഞ്ഞുമോള്‍). മരുമക്കള്‍: കെ.വി. മത്തായി (കറ്റോട്ട് കുറുന്തറ), ഉഷ വര്‍ഗീസ് (അരിക്കത്തറ), ജേക്കബ് സാമുവേല്‍ (തിരുവനന്തപുരം).

സംസ്കാര ശുശ്രൂഷ ഒക്ടോബര്‍ 14-നു (ബുധനാഴ്ച) രാവിലെ പതിനൊന്നിനു കരൂര്‍ വില്ലയില്‍ ആരംഭിച്ച് പന്ത്രണ്ടിനു കവിയൂര്‍ ഞാല്‍ഭാഗം സ്ളീബാ മാര്‍ത്തോമാ പള്ളിയിലെ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം.

പ്രവാസി കേരള കോണ്‍ഗ്രസും ഇന്ത്യന്‍ ആര്‍ട്സും അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.വി. മത്തായി (91 984 472 45171), പ്രഫ. കെ.പി മാത്യു (91 9544 2399 32).

റിപ്പോര്‍ട്ട്: പി.സി. മാത്യു