സെറ 'ഓണനിലാവ്' സംഘടിപ്പിച്ചു
Sunday, October 11, 2015 3:25 AM IST
ജിദ്ദ: സൌദി എറണാകുളം റസിഡന്റ്സ് അസോസിയേഷന്‍ (സെറ) ഓണം -ഈദ് ആഘോഷം 'ഓണനിലാവ്' സംഘടിപ്പിച്ചു. അംഗങ്ങളുടേയും കുട്ടികളുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഓണനിലാവിനു മിഴിവേകി. ഇതോടൊപ്പം ഗാന്ധിയന്തി ആഘോഷവും നടത്തി.

അനില്‍ മാത്യു മാവേലിയായി വേഷമിട്ടു. ഒ.ബി. നാസറിന്റെ നേതൃത്വത്തിലൊരുക്കിയ പൂക്കളം ചന്തംപകര്‍ന്നു. എലിസബത്ത്, അനുരാധ ഗണേഷ് ടീം കാഴ്ചവെച്ച തിരുവാതിരകളിയും എലിസബത്ത് ചിട്ടപ്പെടുത്തി ഐഷ ഫിറോസ്, നിഖിത രഞ്ജു, അനാമിക ജയ്ദീപ്, ഫാത്തിമ നാസര്‍, ആഗ്നസ് ബിജു എന്നീ കുരുന്നുകള്‍ കാഴ്ചവച്ച ഒപ്പനയും ആകര്‍ഷകമായി. തെരേസ ഡൊമിനിക്, അഭിജിത് ജയ്ദീപ്, ഏണസ്റ് ജോഷി, ഔസേഫ് ഡൊമിനിക് എന്നിവര്‍ നൃത്തചുവടുകളുമായി വേദിയിലെത്തി. ജയ്ദീപ്, ഗംഗ, മുഹമ്മദ് ഷാ എന്നിവര്‍ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് രഞ്ജു സ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജോയ്പോള്‍. പി.എം. മായിന്‍കുട്ടി, അബ്ദുല്‍ അസീസ് തങ്കയത്തി., ഫിറോസ് എന്നിവര്‍ ആശംസ നേര്‍ന്നു. ജോഷി വര്‍ഗീസ് ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ബിജു ചാക്കോ സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി ഷിന്റോയ് ആന്റണി നന്ദിയും പറഞ്ഞു. സ്പോര്‍ട്സ് സെക്രട്ടറി ജോസ് വാര്‍ഷിക കായിക പരിപാടികളുടെ ഒരുക്കങ്ങള്‍ വിശദീകരിച്ചു. അനില്‍ നാരായണ, ബിനി. മാത്യു തുടങ്ങിയവര്‍ ഓണസദ്യക്ക് നേതൃത്വം ന.കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍