ഹജ്ജിനെത്തിയ കോഴിക്കോട് സ്വദേശി മക്കയില്‍ മരിച്ചു
Sunday, October 11, 2015 3:25 AM IST
ജിദ്ദ: സൌദിയില്‍ ഹജ്ജിനെത്തിയ കോഴിക്കോട് അരക്കിണര്‍ കാവുങ്കല്‍ അബൂബക്കറിന്റെ ഭാര്യ ടി.പി നഫീസ (63 ) മരിച്ചു. മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം മക്കയില്‍ മറവ് ചെയ്തു. ഭര്‍ത്താവ് അബൂബക്കര്‍ കഴിഞ്ഞയാഴ്ച അസുഖം മൂലം മരിച്ചിരുന്നു. പരേതനായ ലത്തീഫ്, ഷായിദ, സാബിദ എന്നിവരാണു മക്കള്‍. നഫീസയുടെ മരണാനന്തര ചടങ്ങുകളില്‍ സഹോദരന്‍ അബ്ദുറഹീം, ജിഷാദ്, അബ്ദു റസാഖ് തുടങ്ങിയവരും മക്കയിലെ പ്രമുഖരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍