പതിനെട്ടാം സരസ്വതി അവാര്‍ഡ് ഫെസ്റിവല്‍ നവംബര്‍ 14ന് ന്യൂയോര്‍ക്കില്‍
Sunday, October 11, 2015 3:21 AM IST
ന്യൂയോര്‍ക്ക്: ഭാരതീയ സംസ്കാരം അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ ഇളംതലമുറയ്ക്ക് പകരുകയും, സംഗീതനൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്െടത്തി ആദരിക്കുന്ന പതിനെട്ടാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ നവംബര്‍ 14-നു ന്യൂയോര്‍ക്കില്‍ നടക്കും.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന ഇന്ത്യന്‍ വംശജരുടെ നാലു വയസു മുതല്‍ 20 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. പ്രീ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് സോളോ മത്സരം നടക്കുന്നത്. മത്സര ഇനങ്ങള്‍: ഭാരതനാട്യം, നാടോടിനൃത്തം, ഇന്ത്യന്‍ ഭാഷകളിലെ സംഗീതം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയാണ്.

ക്വീന്‍സിലെ ഗ്ളെന്‍ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നവംബര്‍ 14-നു ശനിയാഴ്ച രാവിലെ പത്തിനു മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചിനു വിശിഷ്ടാതിഥികളും നൃത്തസംഗീത ഗുരുക്കളും, സാംസ്കാരിക പ്രമുഖരും പങ്കെടുക്കുന്ന വേദിയില്‍വച്ച് സരസ്വതി അവാര്‍ഡുകള്‍ സമ്മാനിക്കും.

അമേരിക്കയിലെ വിവിധ നൃത്തസംഗീത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സമൂഹനൃത്ത സംഗീത വിരുന്നും അവാര്‍ഡ് ദാന ചടങ്ങിനു മാറ്റുകൂട്ടും. പ്രവേശനം സൌജന്യം.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ ഒന്നിനു മുമ്പ് പേര് രജിസ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ബന്ധപ്പെടുക: ജോജോ തോമസ് (516 455 9739), മാത്യു സിറിയക് (516 294 7718), ഡോ. അശോക് കുമാര്‍ (516 385 6150), സെബാസ്റ്യന്‍ തോമസ് (516 681 8665), മറിയ ഉണ്ണി (516 825 0394), ബി. അരവിന്ദാക്ഷന്‍ (516 616 0233). ഇമെയില്‍ : മൃെമംമവേശമംമൃറ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോജോ തോമസ്