ഹൂസ്റണ്‍ മെത്തഡിസ്റ് ഹോസ്പിറ്റലില്‍ 1500 പേര്‍ക്ക് തൊഴിലവസരം
Saturday, October 10, 2015 1:32 PM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ മെത്തഡിസ്റ് ഹോസ്പിറ്റലിന്റെ കീഴിലുളള എട്ടു ഏരിയ കാമ്പസുകളില്‍ മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന 1,500 പേര്‍ക്കു തൊഴിലവസരങ്ങള്‍ ഒരുക്കിയിട്ടുണ്െടന്ന് മെത്തഡിസ്റ് ടാലന്റ് അക്വിസിഷന്‍ ഡയറക്ടര്‍ തോമസ് വെര്‍ണന്‍ അറിയിച്ചു.

ഫേസ്ബുക്ക്, സോഷ്യല്‍ മീഡിയ, ഇമെയില്‍ ടെക്സ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ തൊഴിലന്വേഷകരെ കണ്െടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍, ടെക്നീഷ്യന്മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. രജിസ്ട്രേര്‍ഡ് നഴ്സുമാര്‍ക്ക് 10,000 ഡോളര്‍ വരെ സൈന്‍ ഇന്‍ ബോണസ് നല്‍കുമെന്നും 80,000 ഡോളര്‍ വരെ വാര്‍ഷിക വരുമാനം ലഭിക്കുമെന്നും ആശുപത്രിയുടെ അറിയിപ്പില്‍ പറയുന്നു.

10,000 ഡോളര്‍ ബോണസ് നല്‍കി ഈ മാസം തന്നെ 80 നഴ്സുമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. മെത്തഡിസ്റില്‍ ജീവനക്കാരായവര്‍ പുതിയ ജോലിക്കാരെ നിര്‍ദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മെത്തഡിസ്റ് ഹോസ്പിറ്റല്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍