റിനോയുടെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും
Saturday, October 10, 2015 1:30 PM IST
ഡാളസ്: ഡാളസില്‍ വാഹനാപകടത്തില്‍ മരിച്ച റിനോ അലക്സിന്റെ (24) മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ ആറു വരെ ഡാളസ് മര്‍ത്തോമ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം പിന്നീട് നാട്ടില്‍. യുടി അര്‍ലിംഗ്ടോണ്‍ കോളജ് (ബിസിനസ് മാനേജ്മെന്റ് വിഭാഗം) വിദ്യാര്‍ഥിയായ റിനോ കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനാപകടത്തില്‍ മരിച്ചത്.

പത്തനംതിട്ട നിരണം സ്വദേശിയായ സണ്ണി ആണു പിതാവ്. മാതാവ് ജെസി റാന്നി മന്ദമരുതി മടത്തിപ്പറമ്പില്‍ കുടുംബാംഗം. ഇവര്‍ കുടുംബസമേതം കുവൈത്തിലാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍