ഡോ. ഏബ്രഹാം മാര്‍ പൌലോസ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ വചനശുശ്രൂഷ നടത്തുന്നു
Saturday, October 10, 2015 5:50 AM IST
ഹൂസ്റണ്‍: എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം ടെലികോണ്‍ഫറന്‍സ് വഴിയായി നൂറുകണക്കിനു വ്യക്തികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐപിഎല്‍) ഒക്ടോബര്‍ 13നു രാത്രി ഒമ്പതിനു (ന്യൂയോര്‍ക്ക് സമയം) മാര്‍ത്തോമ സഭ ഡല്‍ഹി ഭദ്രാസനാധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് എപ്പിസ്കോപ്പ വചനശുശ്രൂഷ നടത്തുന്നു.

ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ സഭാ വ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച് സുവിശേഷീകരണം നടത്തുന്ന യുണൈറ്റഡ് പ്രയര്‍ ഫോര്‍ ഇന്ത്യ (യുബിപിഐ) യുടെ അമേരിക്കന്‍ പര്യടന ടീമിനു നേതൃത്വം നല്‍കി വരികയാണ് മെത്രാപ്പോലീത്ത. ഏഴു മുതല്‍ 19 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ എക്യുമെനിക്കല്‍ യോഗങ്ങള്‍ നടത്തിവരുന്ന സംഘത്തില്‍ അഡ്വ. പ്രകാശ് പി. തോമസ്, ഡോ. രാജു ഏബ്രഹാം, സാം ജെ. ദാസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ടി.എ. മാത്യു (ഹൂസ്റണ്‍) 713 436 2207, സി.വി. ശാമുവല്‍ (ഡിട്രോയ്റ്റ്) 586 216 0602.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി