ഷിക്കാഗോ കെസിഎസ് സ്പോര്‍ട്സ് ഫോറം ടെന്നീസ് ടൂര്‍ണമെന്റ്്
Saturday, October 10, 2015 5:49 AM IST
ഷിക്കാഗോ: കെസിഎസ് സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടെന്നീസ് ടൂര്‍ണമെന്റിന്റെ സിംഗിള്‍സ് വിഭാഗം ഫൈനലില്‍ മാത്യു മണപ്പള്ളി ചാമ്പ്യനായി. ലൂക്ക് ആലപ്പാട്ടാണ് റണ്ണര്‍ അപ്പ്.

ഡബിള്‍സ് വിഭാഗം ഫൈനലില്‍ ജിബി കൊല്ലപ്പള്ളി- ഫെബിന്‍ കണിയാലി സഖ്യം ചാമ്പ്യന്മാരായി. മാത്യു മണപ്പള്ളി- ജെയിംസ് വെട്ടിക്കാട്ടില്‍ സഖ്യത്തിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

റിവര്‍ ട്രെയില്‍സ് ടെന്നീസ് ക്ളബില്‍ നടന്ന മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറിയത്തില്‍, ലൂക്ക് ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ജോസ്മോന്‍ മാത്യു, രഞ്ജിത്ത് ഗോപിനാഥന്‍ എന്നിവരായിരുന്നു റഫറിമാര്‍.

റിപ്പോര്‍ട്ട് : ജീനോ കോതാലടിയില്‍