ഞങ്ങളിവിടെ സ്ഥിരതാമസത്തിനു വന്നതല്ല: ജര്‍മനിയിലെ സിറിയന്‍ അഭയാര്‍ഥികള്‍
Friday, October 9, 2015 8:19 AM IST
ബര്‍ലിന്‍: ജര്‍മനിയിലുള്ള സിറിയന്‍ അഭയാര്‍ഥികളില്‍ ഏറിയ പങ്കും ഇവിടെ സ്ഥിരതാമസം ഉദ്ദേശിക്കുന്നില്ലെന്നു സര്‍വേ റിപ്പോര്‍ട്ട്.

സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കാരണം ജീവനെ പേടിച്ച് ഓടിപോന്നവരാണ് ഏറെയും. സ്വന്തം രാജ്യം സുരക്ഷിതമാകുമ്പോള്‍ അങ്ങോട്ടു മടങ്ങണമെന്നുതന്നെയാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നതെന്നു സര്‍വേയില്‍ വ്യക്തമാകുന്നു.

889 സിറിയക്കാര്‍ക്കിടയിലായിരുന്നു സര്‍വേ. സായുധസംഘര്‍ഷം ഭയന്നാണ് ഓടിപോന്നതെന്ന് ഇതില്‍ 92 ശതമാനം പേരും പറഞ്ഞു. ജര്‍മനിയില്‍ ദീര്‍ഘകാല വാസമാണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞത് എട്ടു ശതമാനം പേര്‍ മാത്രം.

സിറിയയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം ബാഷര്‍ അല്‍ അസദിന്റെ ഭരണമാണെന്ന് 70 ശതമാനം അഭയാര്‍ഥികളും കരുതുന്നു. ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയാണ് മുഖ്യ പ്രശ്നമെന്നു കരുതുന്നവര്‍ 32 ശതമാനം മാത്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍