കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 10ന്
Friday, October 9, 2015 8:17 AM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് (അി ട.ഠവലൃലശെമ 6, 51067 ഗöഹി) തിരുക്കര്‍മ്മങ്ങള്‍.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) തുടക്കം കുറിക്കും. എല്ലാദിവസവും വൈകുന്നേരം 6.30-നായിരിക്കും തിരുക്കര്‍മങ്ങള്‍ ആരംഭിക്കുക. എന്നാല്‍ 11നു (ഞായര്‍) വൈകുന്നേരം നാലിനു തിരുക്കര്‍മങ്ങള്‍ തുടങ്ങും. വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്നു കൊന്തനമസ്കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും.

ഓരോ ദിവസത്തെ പ്രാര്‍ഥനാപരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍നോട്ടത്തിലാണു നടക്കുന്നത്. പത്തുദിന കൊന്തനമസ്കാരത്തിന്റെ നാള്‍വഴി താഴെചേര്‍ക്കുന്നു.

9 നു (വെള്ളി) വൈകുന്നേരം 6.30ന് (ഡ്യൂസല്‍ഡോര്‍ഫ്), 10 നു (ശനി) വൈകുന്നേരം 6.30ന് (എര്‍ഫ്റ്റ്ക്രൈസ്), 11 നു(ഞായര്‍) വൈകുന്നേരം നാലിന് (എംഎസ്ളെഎം, സോളിംങന്‍ സിസ്റേഴ്സ്), 12 നു (തിങ്കള്‍) വൈകുന്നേരം 6.30ന് (പ്രാര്‍ഥനാകൂട്ടായ്മ ലെവര്‍കുസന്‍), 13നു (ചൊവ്വ) വൈകുന്നേരം 6.30ന് (പ്രാര്‍ഥനാകൂട്ടായ്മ പോര്‍സ്), 14 നു (ബുധന്‍) വൈകുന്നേരം 6.30ന് (ലിങ്ക്സ്റൈനിഷ്), 15 നു (വ്യാഴം) വൈകുന്നേരം 6.30ന് (ഹോള്‍വൈഡെ), 16നു (വെള്ളി) വൈകുന്നേരം 6.30ന് (വനിതാകൂട്ടായ്മ), 17നു (ശനി) വൈകുന്നേരം 6.30ന് (യുവജനകൂട്ടായ്മ). സമാപന ദിവസമായ 18 നു (ഞായര്‍) വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും തിരുക്കര്‍മങ്ങളും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും.

ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004. ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

അറൃല: ട.ഠവലൃലശെമ ഗശൃരവല, അി ട.ഠവലൃലശെമ 6, 51067 ഗöഹി

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍