ഫ്രാങ്ക്ഫര്‍ട്ടില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഒക്ടോബര്‍ 11ന്
Friday, October 9, 2015 8:17 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ പ്രഥമവിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 11നു (ഞായര്‍) വൈകുന്നേരം നാലിനു ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈമിലെ വിശുദ്ധ അന്തോണിയൂസിന്റെ ദേവാലയത്തിലാണു തിരുക്കര്‍മങ്ങള്‍ നടക്കുക.

ആഘോഷമായ ദിവ്യബലിയും മറ്റു കര്‍മങ്ങള്‍ക്കു ശേഷം ദേവാലയ ഹാളില്‍ സമൂഹവിരുന്നും ഉണ്ടായിരിക്കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നതിനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ദേവദാസ് പോള്‍: 06961000917,015774381889

സ്ഥലം: ട. അിീിശൌ ഗശൃരവല, ഞöറലഹവലശാ അഹലഃമിറലൃൃമലൈ 25, 60489 എൃമിസളൌൃ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍