ലിവര്‍പൂളുമായി യുര്‍ഗന്‍ ക്ളോപ്പ് മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു
Friday, October 9, 2015 8:16 AM IST
ലിവര്‍പൂള്‍: താരപരിവേഷമുള്ള ജര്‍മനിക്കാരന്‍ കോച്ച് യുര്‍ഗന്‍ ക്ളോപ്പ് മൂന്നു വര്‍ഷം ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളിനെ പരിശീലിപ്പിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഈ വര്‍ഷമാദ്യം ബോറൂസിയ ഡോര്‍ട്ട്മുണ്‍ടിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തേയ്ക്ക് ഫുട്ബോളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം ലിവര്‍പൂളിനായി അദ്ദേഹം പിന്‍വലിക്കുകയായിരുന്നു.

ബോറൂസിയയില്‍ തന്റെ അസിസ്റായിരുന്ന സെല്‍കോ ബുവാച്, അനലിസ്റ് പീറ്റര്‍ ക്രാവെയ്റ്റ്സ് എന്നിവരെയും ലിവര്‍പൂളിലേക്ക് അദ്ദേഹം ഒപ്പം കൂട്ടുന്നുവെന്നാണു റിപ്പോര്‍ട്ട്. ബോറൂസിയയില്‍ ക്ളോപ്പിന്റെ സുവര്‍ണകാലത്ത് ഇരുവരും കൂട്ടിനുണ്ടായിരുന്നു.

ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്യന്‍ ഷ്വെയ്ന്‍സ്റീഗര്‍ അടക്കമുള്ള വമ്പന്‍ താരങ്ങളെ ഈ സീസണില്‍ ഇംഗ്ളീഷ് ക്ളബുകള്‍ സ്വന്തമാക്കി. ഇനിയൊരു താര പരിശീലകനെക്കൂടി റാഞ്ചാനുള്ള അരങ്ങൊരുങ്ങുന്നു.

ജര്‍മന്‍ ലീഗിലെ ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡിന്റെ മുന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ്പിനെ നോട്ടമിട്ടിരിക്കുന്നത് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡ്.

ടീമിന്റെ ഇതുവരെയുള്ള മോശം പ്രകടനം കണക്കിലെടുത്ത് മാനേജര്‍ ബ്രെന്‍ഡന്‍ റോജേഴ്സിനെ ലിവര്‍പൂള്‍ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഈ മാസം പതിനേഴ്സിന് ലീഗിലെ അടുത്ത മത്സരത്തിനു മുമ്പു തന്നെ ലിവര്‍പൂള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ഈ വര്‍ഷം ആദ്യമാണ് ബോറൂസിയയുടെ മാനേജര്‍സ്ഥാനം ക്ളോപ്പ് രാജിവച്ചത്. ഒരു വര്‍ഷം ഫുട്ബോളില്‍നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനമെന്നും അദ്ദേഹം അന്നു പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍