ക്ളീന്‍ ബാബുസപാളയ സംഘടിപ്പിച്ചു
Friday, October 9, 2015 6:29 AM IST
ബംഗളൂരു: ബാബുസപാളയ സെന്റ് ജോസഫ് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ളീന്‍ ബാബുസാപാളയ ശുചിത്വയജ്ഞം സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി വികാരി ഫാ. സജി ചൂരപ്പുഴയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം ഇടവകാംഗങ്ങള്‍ ബാബുസാപാളയ മാര്‍ക്കറ്റ്, ബാബുസപാളയ മെയിന്‍ റോഡ്, റിംഗ് റോഡ് സൈഡ്, കല്യാണ്‍നഗര്‍ മേല്‍പ്പാലം വശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ശുചിയാക്കി.

ബിബിഎംപി കോര്‍പറേറ്റര്‍ രാധമ്മ വെങ്കടേഷ്, കര്‍ണാടക ലാന്‍ഡ് ട്രിബ്യൂണല്‍ അംഗം നരസിംഹ മൂര്‍ത്തി, ബിബിഎംപി എന്‍ജിനിയര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സഹകരിച്ചു.