ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 10ന്
Friday, October 9, 2015 6:28 AM IST
ബംഗളൂരു: ഇന്‍ഫന്റ് ജീസസ് പ്രെയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 10ന് വിവേക്നഗര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടക്കും. ദേവാലയത്തിലെ തീര്‍ഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പര്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന കണ്‍വന്‍ഷന് ഫാ. ഡേവിസ് പാണാടന്‍ സിഎംഐയും ശാലോം ടീമും ഇന്‍ഫന്റ് ജീസസ് പ്രെയര്‍ ടീമും നേതൃത്വം നല്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ജാതിമതഭേദമെന്യേ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 25742128, 9980621391.