ചിത്രയുടെ സംഗീതപരിപാടി 10 ന്
Friday, October 9, 2015 6:28 AM IST
ബംഗളൂരു: കര്‍മലാരാം സ്നേഹ ചാരിറ്റബിള്‍ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന, പ്രശസ്ത ഗായിക പത്മശ്രീ കെ.എസ്. ചിത്രയുടെ സംഗീതപരിപാടി സ്നേഹം 2015 ഈമാസം പത്തിന് വൈകുന്നേരം സര്‍ജാപുര്‍ റോഡിലുള്ള അംബേദ്കര്‍ നഗര്‍ കര്‍മലാരാം സ്നേഹദാന്‍ കാമ്പസില്‍ നടക്കും. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കമില്ലിയന്‍ ഫാദേഴ്സിന്റെ നേതൃത്വത്തിലുള്ള ട്രസ്റ് എച്ച്ഐവി ബാധിതരായ കുട്ടികളുടെ പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍മലാരാമില്‍ ട്രസ്റിന്റെ കീഴില്‍ പുനരധിവാസ കേന്ദ്രവും സ്പെഷല്‍ സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതപരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബിജു മാത്യു, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ എന്നിവര്‍ അറിയിച്ചു. ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 8050785674, 8904646424, 9845035359 (സ്നേഹദാന്‍), 9945080111, +80 25632828 (സ്ളേ ട്രാവല്‍സ്, മഡിവാള), 9886570340 (ഉപാസന, ബാലാജിനഗര്‍).