പുസ്തക പ്രകാശനം നടത്തി
Friday, October 9, 2015 6:27 AM IST
ബംഗളൂരു: കേരളസമാജം കെആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സായാഹ്നവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കേരളസമാജം കെആര്‍ പുരം സോണ്‍ ചെയര്‍മാന്‍ പി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. കെഎന്‍ഇ ട്രസ്റ് സെക്രട്ടറിയും എഴുത്തുകാരനുമായ സുധാകരന്‍ രാമന്തളി മുഖ്യ പ്രഭാഷണം നടത്തി. ഐടി ജീവനക്കാരനായ ജോണ്‍ ചെറിയാന്‍ എഴുതിയ 29 കവിതകള്‍ അടങ്ങുന്ന 'കാണിക്ക വച്ച സ്വപ്നങ്ങള്‍' എന്ന പുസ്തകമാണു ചടങ്ങില്‍ പ്രകാശനം ചെയ്തത്. ഡിസി ബുക്സ് ആണ് ഈ കവിതാ സമാഹാരം പുറത്തിറക്കിയത്.