'എന്ന് നിന്റെ മൊയ്തീന്‍' വാഷിംഗ്ടണില്‍ മൂന്നു തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു
Friday, October 9, 2015 6:00 AM IST
വാഷിംഗ്ടണ്‍ ഡിസി: ആര്‍.എസ്. വിമല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പൃഥിരാജ്, പാര്‍വതി എന്നിവര്‍ വേഷമിട്ട ചിത്രം 'എന്ന് നിന്റെ മൊയ്തീന്‍' അമേരിക്കയിലാദ്യമായി മൂന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) മേരിലാന്റിലെ ഹാനോവറില്‍ സിനിമാര്‍ക്ക് ഈജിപ്ഷ്യന്‍ -24 എന്ന തിയറ്ററില്‍ ദിവസേന രണ്ടു ഷോയും വെര്‍ജീനിയ സെന്റര്‍വിലില്‍ സിനിമാര്‍ക്ക് സെന്റര്‍വില്‍ എന്ന തിയറ്ററില്‍ ദിവസേന രണ്ടു ഷോയും ഫാള്‍സ് ചര്‍ച്ചില്‍ ഡിസി സിനിമാസില്‍ ദിവസേന രണ്ടു ഷോയും ഉണ്ടായിരിക്കുമെന്നു വിതരണക്കാരായ ബിജു പുളിക്കല്‍ അറിയിച്ചു.

സിനിമയുടെ നിര്‍മാതാക്കളായ സുരേഷ് രാജും ബിനോയ് ശങ്കരത്തും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡോ. സുരേഷ് കുമാറും കോപ്രൊഡ്യൂസറായ തേജി മണലേലും വാഷിംഗ്ടണ്‍ മെട്രോ ഏരിയായിലെ സ്ഥിരതാമസക്കാരാണ്. മറ്റൊരു നിര്‍മാതാവായ രാജി തോമസ് ന്യൂജേഴ്സിയിലെ താമസക്കാരനാണ്.

ന്യൂടണ്‍ മൂവിസിന്റെ ബാനറില്‍ ഇറക്കിയ എന്ന് നിന്റെ മൊയ്തീന്‍ ഇവരുടെ ആദ്യ സംരംഭമാണ്.

റിപ്പോര്‍ട്ട്: മുരളി രാജന്‍