ഹൂസ്റണില്‍ 'ഋതുബഹാര്‍' ഒക്ടോബര്‍ 23ന്
Friday, October 9, 2015 5:59 AM IST
ഹൂസ്റണ്‍: സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ശശിധരന്‍ നായരുടെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത പരിപാടി 'ഋതുബഹാര്‍' ഒക്ടോബര്‍ 23നു (വെള്ളി) ഹൂസ്റണില്‍ അരങ്ങേറും.

വൈകുന്നേരം 6.30നു ഇമ്മാനുവല്‍ സെന്ററില്‍ (12801 ടൌഴമൃ ഞശറഴല ആഹ്റ, ടമേളളീൃറ, ഠത77477) ആരംഭിക്കുന്ന ഋതുബഹാറില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ രമേഷ് നാരായണിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രതിഭകളും പങ്കെടുക്കും.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചലച്ചിത്ര താരങ്ങളായ ജഗദീഷ്, രചനാ നാരായണന്‍കുട്ടിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വിനോദ് മങ്കടയാണ് ഋതുബഹാറിന്റെ സംവിധായകന്‍. പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായി ജോര്‍ജ് കോലച്ചേരില്‍ പ്രവര്‍ത്തിക്കുന്നു. മലയാളി എഫ്എം ആണു പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍. പരിപാടിയുടെ വിവിധ നിരക്കിലുളള ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോര്‍ജ് കോലച്ചേരില്‍ 832 202 4332, ശശിധരന്‍ നായര്‍ 832 860 0371, ഡോ. ജോര്‍ജ് കാക്കനാട്ട് 281 723 8520.

റിപ്പോര്‍ട്ട്: ബെന്നി പരിമണം