യാത്രയപ്പു നല്‍കി
Friday, October 9, 2015 5:55 AM IST
ജിദ്ദ: മൂന്നര വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന മുഹമ്മദ് മുനീറിനു ഫാര്‍മസ്യൂട്ടിക്കല്‍ സൊലൂഷന്‍സ് ഇന്‍ഡസ്ട്രിയല്‍ കമ്പനി (പിഎസ്ഐ) മലയാളി സമാജം പ്രവര്‍ത്തകര്‍ യാത്രയപ്പു നല്‍കി.

മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിയാണു മുനീര്‍. സമാജം പ്രസിഡന്റ് ഉമര്‍കുട്ടി, മുഹമ്മദ് ബാബു, അഷ്കര്‍, അനന്തു, സക്കീര്‍ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍