നജ്മ അബ്ദുള്‍ ഹാജിയുടെ ഖബറടക്കം നടത്തി
Friday, October 9, 2015 5:54 AM IST
ജിദ്ദ: ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി അബ്ദുള്‍ ഹാജിയുടെ ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തേഞ്ഞിപ്പലം കിഴക്കേ ജുമുഅത്ത്പള്ളിയില്‍ നടന്നു.

30 വര്‍ഷമായി ജിസാനില്‍ ജോലി ചെയ്തു വരുന്ന അബ്ദുള്‍ ഹാജി ജോലിയാവശ്യാര്‍ഥം ജിദ്ദയിലെത്തിയതായിരുന്നു.

രേഖകള്‍ ശരിയാക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം റാഫി ചേളാരി രംഗത്തുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍