പാര്‍വതി ദേവിയുടെ പ്രഭാഷണം ശനിയാഴ്ച മസ്കറ്റ് ഐഎസ്സി ഹാളില്‍
Friday, October 9, 2015 5:03 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരളവിഭാഗം 'സ്ത്രീകളും മാധ്യമങ്ങളും' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും, സാമൂഹ്യപ്രവര്‍ത്തകയും, കുടുംബശ്രീയുടെ പ്രിന്‍സിപ്പല്‍ പബ്ളിക് റിലഷന്‍സ് ഓഫീസറുമായ പാര്‍വതി ദേവി ആണ് പ്രഭാഷണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡ് നേടിയ പത്രം പത്രം കുട്ടികളേ, സമരതീക്ഷണതയുടെ ഇന്നലെകള്‍, അക്കമ്മ ചെറിയാന്‍ (ജീവചരിത്രം) തുടങ്ങിയവ പ്രധാന കൃതികളാണ്. ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ ഒക്ടോബര്‍ പത്തിനു (ശനിയാഴ്ച) വൈകുന്നേരം ആറിനാനു പരിപാടി. സ്ത്രീകള്‍ക്കു നേരേ ഇന്നു സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടിയും പ്രഭാഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം