മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് നെടുമ്പാശേരിയില്‍നിന്നു ബസ് സൌകര്യം
Friday, October 9, 2015 5:03 AM IST
റിയാദ്: പരിശുദ്ധ ഹജ് കര്‍മ്മം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്ന ഹാജിമാര്‍ക്ക് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നും എസി ലക്ഷ്വറി ബസ് സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതായി കേരള ഹജ് വെല്‍ഫെയര്‍ ഫോറം ജന. സെക്രട്ടറി പി.ടി. ഇമ്പിച്ചിക്കോയ അറിയിച്ചു. ഈ സൌകര്യം കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ള ഹാജിമാര്‍ക്കു ലഭ്യമായിരിക്കും. താത്പര്യമുള്ളവര്‍ 9447149007, 9349113947 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍