സഹീര്‍കാസിമിന് യാത്രയയപ്പ് നല്‍കി
Friday, October 9, 2015 5:02 AM IST
മക്ക: ഇരുപത്തിമൂന്നു വര്‍ഷത്തെ സൌദി പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സഹീര്‍ കാസിമിനു ഫോക്കസ് മക്ക ഘടകം യാത്രയയപ്പ് നല്‍കി. അല്‍ഫറാജ് ഹോസ്പിറ്റലില്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ജോലിചെയ്യുകയായിരുന്നു അദ്ദേഹം. മക്കയിലെ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഫോക്കസ് മക്കയുടെ ഉപദേശകസമിതി അംഗമായിരുന്നു അദ്ദേഹം.

ഫോക്കസ് മക്ക ഓഫിസില്‍ നടന്ന ചടങ്ങില്‍ മക്ക ഘടകം സിഒഒ ബഷീര്‍ പുത്തനത്താണി ഉപഹാരം നല്‍കി. കാസിം മദനി , ഷബീര്‍ അന്‍സാരി, അബ്ദുല്‍ ജബ്ബാര്‍ തെയ്യന്‍, അനില്‍ അബ്ദുറഹ്മാന്‍, മുഹമ്മദ് അസിം, ജാബിര്‍ വടകര എന്നിവര്‍ സംസാരിച്ചൂ. ഷബീന്‍ ഫവാസും നന്ദിയും സഹീര്‍ കാസിം മറുപടി പ്രസംഗവും നിര്‍വ്വഹിച്ചൂ.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍