ഫിലഡല്‍ഫിയയില്‍ മാധ്യമ സെമിനാര്‍ ഒക്ടോബര്‍ പത്തിന്
Friday, October 9, 2015 5:01 AM IST
ഫിലഡല്‍ഫിയ: മാധ്യമരംഗത്തെ മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്ന സുപ്രധാന വിഷയത്തെപറ്റിയുള്ള സംവാദം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍ നടക്കുന്ന മാധ്യമ സെമിനാറിനെ ശ്രദ്ധേയമാക്കുന്നു. വടക്കേ അമേരിക്കയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബിന്റെ ഫിലഡല്‍ഫിയ ചാപ്റ്ററാണു സാഹോദര്യ നഗരത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് മാധ്യമ -ബിസിനസ് മേഖലകളിലെ കുലപതികളുടെ നേതൃത്വത്തിലാണു മാധ്യമ സെമിനാര്‍.

ഷിക്കാഗോയില്‍ നവംബര്‍ 19, 20, 21 തിയതികളിലായി നടത്തുന്ന ദേശീയ കണ്‍വെന്‍ഷനു മുന്നോടിയായിട്ടാണു മാധ്യമ സെമിനാര്‍. പ്രവാസ ജീവിതത്തിലും മലയാള ഭാഷയോടുള്ള അടങ്ങാത്ത ആവേശമാണു ഇതുപോലുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനുള്ള താത്പര്യം. മാധ്യമ മേഖലയിലുള്ള കൂട്ടായ്മകള്‍ മുഖാന്തിരം അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു കിട്ടുമെന്നും ഇതുപോലുള്ള കൂട്ടായ്മകളില്‍ പങ്കെടുക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുതെന്നും സുധാ കര്‍ത്താ (ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ്) അഭ്യര്‍ഥിച്ചു.

സെമിനാറില്‍ ഉടനീളം ചോദ്യങ്ങളും ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ട്രൈസ്റ്റേറ്റ് ഏരിയായിലെ സാമൂഹിക, സംസ്കാരിക സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതുയോഗവും, നൃത്തങ്ങളും, ബിജു ഏബ്രഹാമിന്റെ ഗാനാലാപനവും ഉണ്ടായിരിക്കും.

മാധ്യമ സെമിനാറിന്റെ ഗ്രാന്റ് സ്പോണ്‍സേഴ്സ് അറ്റോര്‍ണി ജോസ് കുന്നേല്‍, റജി ഫിലിപ്പ് (ഗ്ളോബല്‍ ട്രാവല്‍സ്), മണിലാല്‍ മത്തായി (ഹെല്‍ത്ത് കെയര്‍ സ്റാറ്റ്), ജോസഫ് മാത്യു (ഓള്‍സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്) തുടങ്ങിയവരാണ്.

സുധാകര്‍ത്താ, ജീമോന്‍ ജോര്‍ജ്, വിന്‍സെന്റ് ഇമ്മാനുവേല്‍, ജോബി ജോര്‍ജ്, എബ്രഹാം മാത്യൂ, ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, ജോസ് മാളിയേക്കല്‍, ജിജി കോശി, അരുണ്‍ കോവാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
ഫിലാഡല്‍ഫിയായിലെയും, പരിസരപ്രദേശങ്ങളിലുമുള്ള മാധ്യമസ്നേഹികളുടെ ഈ അക്ഷരകൂട്ടായ്മയുടെ നടുമുറ്റത്തേയ്ക്ക് എല്ലാ ഭാഷാസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ(267) 575 7333, വിന്‍സെന്റ് ഇമ്മാനുവേല്‍ (215) 8803341, ജീമോന്‍ ജോര്‍ജ് (267) 9704267, ജോബി ജോര്‍ജ് (215) 470 2400.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്