ഓസ്റിന്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ കൂദാശ ഒക്ടോബര്‍ 18ന്
Thursday, October 8, 2015 6:48 AM IST
ഓസ്റിന്‍: ഓസ്റിന്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ പുതിയ ദേവാലയത്തിന്റെ കൂദാശ ഒക്ടോബര്‍ 18 നു (ഞായര്‍) രാവിലെ ഒമ്പതിന് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപന്‍ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പാ നിര്‍വഹിക്കും. 19നു (തിങ്കള്‍) ഉച്ചയ്ക്ക് 12നു പൊതുസമ്മേളനവും നടക്കും.

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍ ഭദ്രാസനാധിപന്‍ റവ. ഡോ. യൂയാക്കീം മാര്‍ കൂറിലോസിന്റെ നേതൃത്വത്തിലാണ് ടെക്സസ് സംസ്ഥാന തലസ്ഥാനമായ ഓസ്റിനില്‍ മര്‍ത്തോമ സഭാ വിശ്വാസികളുടെ ആരാധനയ്ക്കു തുടക്കമിട്ടത്. ആദ്യം കോണ്‍ഗ്രിഗേഷനായും പിന്നീട് ഇടവകയായും ഉയര്‍ത്തപ്പെട്ടു. റവ. അജി വര്‍ഗീസാണു നിലവില്‍ ഇടവക വികാരി.

വിവരങ്ങള്‍ക്ക്: റവ. അജി വര്‍ഗീസ് 806 368 8639, ജോസഫ് ജോര്‍ജ് 512 382 1918.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍