പമ്പ ലീഗല്‍ സെമിനാര്‍ സംഘടിപ്പിച്ചു
Thursday, October 8, 2015 6:45 AM IST
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്‍ ഒക്ടോബര്‍ നാലിനു ഫിലാഡല്‍ഫിയായിലെ പമ്പ ഓഫീസില്‍ സംഘടിപ്പിച്ച സൌജന്യ 'വില്‍ ആന്‍ഡ് ട്രസ്റ്' സെമിനാറില്‍ നിരവധി പേര്‍ പങ്കെടുത്തു. വില്‍പത്രം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത, വില്‍പത്രം തയാറാക്കാതെ മരിച്ചാല്‍ സ്വത്തുക്കള്‍ക്കും വസ്തുക്കള്‍ക്കും എന്തു സംഭവിക്കും എന്നീ വിഷയങ്ങളെക്കുറിച്ചുളള ബോധവത്കരണവും ചോദ്യോത്തരവേളയും പരിപാടിയില്‍ ഉണ്ടായിരുന്നു.

ഫിലാഡല്‍ഫിയയിലെ അറ്റോര്‍ണിയും പമ്പയുടെ സജീവ പ്രവര്‍ത്തകനുമായ ബാബു വര്‍ഗീസാണു സെമിനാറിനു നേതൃത്വം നല്‍കിയത്. മലയാളി സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്ത് സംശയ നിവാരണം നടത്തി. അറ്റോര്‍ണി ബാബു വര്‍ഗീസിന്റെ നേതൃത്വത്തില്‍ വില്‍പത്രം ഉണ്ടാക്കാനുളള ക്രമീകരണങ്ങള്‍ 'പമ്പ'യില്‍ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോര്‍ജ് ഓലിക്കല്‍ (പ്രസിഡന്റ്) 215 873 4365, അലക്സ് തോമസ് (സെക്രട്ടറി) 215 850 5268, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310, സുധ കര്‍ത്ത 267 575 7333.