മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിച്ചു
Thursday, October 8, 2015 6:44 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ 2016-17 വര്‍ഷത്തേയ്ക്കുള്ള മെംബര്‍ഷിപ്പ് കാമ്പയിനു തുടക്കം കുറിച്ചു. അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസി മെംബര്‍ഷിപ് അബ്ദുള്‍ ഹക്കീം വാണിയന്നൂരിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

സമസ്തയുടെ ഔദ്യോഗിക ഘടകമായ കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ നിരവധി മത, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. അബാസിയ, സിറ്റി, ഫര്‍വാനിയ, ഫഹാഹീല്‍, സാല്‍മിയ, ജഹറ എന്നിങ്ങനെ ആറു മേഘലകളിലായാണു സംഘടന പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണു മെംബര്‍ഷിപ് കാമ്പയിന്‍ നടക്കുക.

യോഗത്തില്‍ ഹംസ ബാഖവി, കുഞ്ഞു മുഹമ്മദ്കുട്ടി ഫൈസി, മുഹമ്മദ് അലി ഫൈസി, ഹംസ ദാരിമി, ഷംസുദ്ദീന്‍ മൌലവി, ഗഫൂര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍