മനാമയില്‍ 'മജ് ലിസുന്നൂര്‍' സമസ്ത ആത്മീയ മജ്ലിസ് ഒക്ടോബര്‍ ഒമ്പതിന്
Thursday, October 8, 2015 6:38 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസ് ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) രാത്രി ഒമ്പതിന് മനാമ മദ്റസ ഹാളില്‍ നടക്കും.

സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മജ്ലിസിനു നേതൃത്വം നല്‍കും.

പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം ചിട്ടപ്പെടുത്തിയ മജ്ലിസുന്നൂര്‍ ആത്മീയ സദസ് ഇന്നു കേരളത്തിനകത്തും പുറത്തും വ്യാപകമായി നടന്നു വരുന്നുണ്ട്. മജ്ലിസില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കു പ്രശ്ന പരിഹാരവും ആത്മീയാനുഭൂതിയും ലഭിക്കുന്നത് അനുഭവമാണ്.

വിശ്വാസികളില്‍ അത്യുന്നതരെന്നു പ്രവാചകന്‍ മുഹമ്മദ് നബി(സ) വിശേഷിപ്പിച്ച അസ്ഹാബുല്‍ ബദ്റിന്റെ നാമങ്ങളും അപദാനങ്ങളും പാരമ്പര്യ രീതിയില്‍ കോര്‍ത്തിണക്കിയ 60 വരി പദ്യങ്ങളും പ്രത്യേക പ്രാര്‍ഥനകളുമാണ് മജ്ലിസുന്നൂറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗൂഗിള്‍ പ്ളേസ്റോര്‍ വഴി ഡൌണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാവുന്ന വിധം മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ മജ് ലിസുന്നൂര്‍ സോഫ്റ്റ് വെയര്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 17227975, 34090450, 33842672.