കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണാഭമായി
Thursday, October 8, 2015 5:24 AM IST
ന്യൂയോര്‍ക്ക്: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ അപ്പുക്കുട്ടന്‍ പിള്ളയുടെ മഹാബലിയും വര്‍ണശബളമായ പൂക്കളവും ഓണപ്പാട്ടും ഓണസദ്യയുമായി സെപ്റ്റമ്പര്‍ 26നു ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണം ആഘോഷിച്ചു. പ്രസിഡന്റ് ബിനോയ് ചെറിയാന്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ടു സ്വാഗതം ചെയ്തു.

ട്രഷറര്‍ സാംസി കൊടുമണ്‍ വിശിഷ്ടാതിഥി ഡോ. ശശിധരനെ പരിചയപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ആശംസാപ്രസംഗം ചെയ്തു. സ്വാദിഷ്ടമായ ഓണസദ്യക്കു ശേഷം അരങ്ങേറിയ മലയാളത്തനിമയാര്‍ന്ന കലാപരിപാടികള്‍ മനം കുളിര്‍പ്പിക്കുന്നതും കര്‍ണ്ണാനന്ദകരുവുമായിരുന്നു. ഷെറിന്‍ ഏബ്രാഹം, സൌമ്യ കുറുപ്പ്, മോനി കുറുപ്പ് എന്നിവരായിരുന്നു എംസിമാര്‍. സക്രട്ടറി വര്‍ഗിസ് ചുങ്കത്തിലിന്റെ കൃതജ്ഞതാപ്രസംഗത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. സാംസി കൊടുമണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം