ചിന്നമ്മ എബ്രഹാമിന്റെ സംസ്കാരം ഒക്ടോബര്‍ പത്തിന്
Thursday, October 8, 2015 5:23 AM IST
മല്ലപ്പള്ളി: കഴിഞ്ഞ വ്യാഴാഴ്ച നിര്യാതയായ വായ്പുമേപ്രത്ത് വി.കെ.  ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാമിന്റെ (93) സംസ്കാരം ഒക്ടോബര്‍ പത്തിനു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു പരിക്കത്താനം സെന്റ് തോമസ് പള്ളിയില്‍ നടത്തും. കൊട്ടാരക്കര ചെങ്ങമനാട് കൂരംവിളയില്‍ കുടുംബാംഗമാണ് പരേതയായ ചിന്നമ്മ.

ഡാളസിലെ കലാ-സാംസ്കാരിക രംഗത്ത് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന തോമസ് എബ്രഹാമിന്റെ (തോമസ്കുട്ടി) മാതാവാണ് പരേത. ഡാളസ് സൌഹൃദ വേദി, വേല്‍ഡ് മലയാളി , അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍, ഫ്രണ്ട്സ് ഓഫ് റാന്നി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ തോമസ് അബ്രഹാമിന്റെ ഡാലാസിലുള്ള വസതിയില്‍ എത്തി നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 203 1292.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ