മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ചു
Wednesday, October 7, 2015 8:35 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ നിര്യാതനായ പിതാവ് എം.സി. ചാക്കോ മുത്തോലത്തിനുവേണ്ടി ഒക്ടോബര്‍ മൂന്നിനു രാവിലെ 10നു തിരുഹൃദയ ദേവാലയത്തില്‍, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പിതാവിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച മാര്‍ മാത്യു മൂലക്കാട്ടിനും സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിക്കും. സംസ്കാരശുഷ്രൂഷയില്‍ പങ്കെടുത്ത മാര്‍ ജേക്കബ് അങ്ങാടിയത്തിനും ക്നാനായ റീജണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, മറ്റു വൈദികര്‍, സിസ്റേഴ്സ്, ക്നാനായ റീജണില്‍നിന്ന് നേരിട്ടും അല്ലാതെയും പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

അനുശോചനം രേഖപ്പെടുത്തുന്നതിനു പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനുമായി സേക്രഡ് ഹാര്‍ട്ട്, സെന്റ് മേരീസ് ഇടവകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.