മാര്‍ത്തോമ യുവജനസഖ്യം അടുക്കളത്തോട്ട നിര്‍മാണ പ്രചാരണം ആരംഭിക്കുന്നു
Wednesday, October 7, 2015 8:34 AM IST
അബുദാബി: കേരളത്തിലെ വിഷമയമായ പച്ചകറികള്‍ക്ക് ബദലായി രൂപംകൊണ്ട ജൈവകൃഷി, പ്രവാസികള്‍ക്ക് പരിമിതമായ ചുറ്റുപാടികളിലും ബാല്‍ക്കണികളിലും വിജയകരമായി എങ്ങനെ ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ് നടത്തുന്നു.

'വയലും വീടും' എന്ന സൌഹൃദ സംഘടനയുടെ വക്താവ് വിനോദ് നമ്പ്യാന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 1.30 വരെ മുസഫ മാര്‍ത്തോമ പള്ളിയിലാണു ക്ളാസ് ക്രമീകരിച്ചിരിക്കുന്നത്. ബാല്‍ക്കണി കൃഷിയുടെ സാധ്യതകളെപ്പറ്റിയും കൃഷിയെപ്പറ്റിയും കൂടുതല്‍ അറിയുവാന്‍ കൃഷിയെ സ്നേഹിക്കുന്ന ഏവരേയും പരിപാടിയിലേക്കു സ്വാഗതം ചെയ്തു.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന 'അടുക്കളത്തോട്ടം' എന്ന പദ്ധതിയിലൂടെ ഇടവകയിലെ ഏറ്റവും മികച്ച കര്‍ഷകനെ കണ്െടത്തി കര്‍ഷകശ്രീ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിക്കും.

വിവരങ്ങള്‍ക്ക്: 050 6749745.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള