കല കുവൈത്ത് നിയമ ബോധന ക്ളാസ് സംഘടിപ്പിച്ചു
Wednesday, October 7, 2015 8:29 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് അബാസിയ സി യൂണിറ്റിന്റെ നേതൃത്വത്തില്‍ നിയമ ബോധന സെമിനാര്‍ കല സെന്ററില്‍ സംഘടിപ്പിച്ചു.

തോമസ് മാത്യു കടവില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ നിയമ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു. പ്രിന്‍സ്റണ്‍ അധ്യക്ഷത വഹിച്ച സമ്മേളനം സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ രാധാകൃഷ്ണന്‍ ഓമല്ലൂര്‍ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. കല കുവൈത്ത് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, കേന്ദ്ര കമ്മിറ്റി അംഗം ജിജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍