കുവൈറ്റ് വയനാട് അസോസിയേഷന്‍ 'പൊന്നോണം 2015' ആഘോഷിച്ചു
Wednesday, October 7, 2015 8:28 AM IST
കുവൈത്ത്: കുവൈറ്റ്- വയനാട് അസോസിയേഷന്‍ 'പൊന്നോണം 2015' ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അക്ബര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷത വഹിച്ച യോഗം, ഇന്ത്യന്‍സ്ഥാനപതി സുനില്‍ ജെയിന്‍ നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു വിവിധ കലാപരിപാടികളും തിരുവാതിര, ശിങ്കാരിമേളം മാവേലിഎഴുന്നെള്ളത്ത്, ഗാനമേള എന്നിവയും നടന്നു.

സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി അവാര്‍ഡ് ജേതാവുമായ സഹീര്‍ തൃക്കരിപ്പൂര്‍ മുഖ്യസന്ദേശം നല്‍കി. രക്ഷാധികാരികളായ ബാബുജി ബത്തേരി, അയൂബ് കേച്ചേരി എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. വിഭീഷ് തിക്കൊടി, വര്‍ഗീസ് പുതുക്കുളങ്ങര, ഷറഫുദീന്‍ കണ്ണോത്ത് എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പോള്‍ ചാഴൂരിനും സംഘടനയ്ക്കുവേണ്ടി ആര്‍ട്ട്, ഡിസൈന്‍ ജോലികള്‍ നിര്‍വഹിക്കുന്ന ഷമീറിനും കണ്ണൂര്‍ ഗുരുദേവ് കോളജ് ലക്ചറര്‍ ഫാ. വര്‍ഗീസ് കൊല്ലമ്മവുടി മൊമെന്റൊകള്‍ നല്‍കി ആദരിച്ചു.

കുവൈത്തിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും വിവിധ അസോസിയേഷനുകളിലെ ഭാരവാഹികളും കുവൈത്തിലെ പാരിഷ് പ്രതിനിധി ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കലും പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിച്ചു.

ജനറല്‍ സെക്രട്ടറി റെജി ചിറയത്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍