റിയാദ് ടാക്കീസിനു പുതിയ ഭാരവാഹികള്‍
Wednesday, October 7, 2015 8:26 AM IST
റിയാദ്: കലാ-സാംസ്കാരിക വേദിയായ റിയാദ് ടാക്കീസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അലി ആലുവ (പ്രസിഡന്റ്), നവാസ് ഓപ്പീസ് (ജനറല്‍ സെക്രട്ടറി), ഡൊമിനിക് (ട്രഷറര്‍), നൌഷാദ് അസീസ് (രക്ഷാധികാരി), അന്‍വര്‍ ചെമ്പറക്കി, ഫൈസല്‍ തയ്യില്‍ (വൈസ് പ്രസിഡന്റ്), സജിന്‍, സിജോ മാവേലിക്കര (ജോ.സെക്രട്ടറി), അസ്ലം കരുളായി (ജോ.ട്രഷറര്‍), എടവണ്ണ സുനില്‍ ബാബു, അനില്‍ തംബുരു (മീഡിയ കണ്‍വീനര്‍), ഷമീര്‍ കണിയാര്‍, ഫരീദ് ജാസ് (സോഷ്യല്‍ മീഡിയ കണ്‍വീനര്‍), ഷൈജു പച്ച (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ബാലചന്ദ്രന്‍ നായര്‍, നാസര്‍ കാരന്തൂര്‍ എന്നിവരെയും മ്യൂസിക് ബാന്‍ഡ് അംഗങ്ങളായി ജലീല്‍ കൊച്ചിന്‍, ഷാന്‍ പരീദ്, മജു അഞ്ചല്‍, ഹരിമോന്‍, ഫാസില്‍ ഹാഷിം, തങ്കച്ചന്‍, നസീബ് കലാഭവന്‍, മഹിന്‍ കുട്ടി, ശിഹാബ് അരീക്കോട്, സുരേഷ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍