നാം ഡല്‍ഹി ഗാന്ധിജയന്തി ദിനാചരണവും ഓണാഘോഷവും നടത്തി
Wednesday, October 7, 2015 8:26 AM IST
ന്യൂഡല്‍ഹി: നാം ഡല്‍ഹിയുടെ ഗാന്ധി ജയന്തി ദിനാചരണവും ഓണസദ്യയും സിംപോസിയവും രോഹിണി സെക്ടര്‍ -നാലിലെ വിജയ വിഹാര്‍ ഓള്‍ഡ് പോലീസ് സ്റേഷന്‍ അങ്കണത്തില്‍ നടന്നു.

ഡോ. ജോയ് വാഴയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ഗുരുവായൂര്‍ മണികണ്ഠന്‍ മുഖ്യാതിഥിയായിരുന്നു. വിശ്വമൂര്‍ത്തി, റെജി കെ. പൊന്നപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ജോര്‍ജ് നെടുമ്പാറ അധ്യക്ഷത വഹിച്ചു. ഒരുമയോടെ എന്ന കൈയെഴുത്തു മാസികയുടെ പ്രകാശനവും വിതരണവും ഡോ. മണികണ്ഠന്‍ നിര്‍വഹിച്ചു. തുടര്‍ന്നു ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളും കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന വിഷയത്തില്‍ സിംപോസിയവും നടന്നു.