20 വര്‍ഷം മുമ്പ് റിയാദില്‍ കാണാതായ ഏബ്രഹാമിനെ തേടി കുടുംബം
Wednesday, October 7, 2015 8:25 AM IST
റിയാദ്: തയ്യല്‍ ജോലിക്കായി 20 വര്‍ഷം മുമ്പ് റിയാദിലെത്തി കാണാതായ കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി കെ.എം. ഏബ്രഹാമിനെ തേടി കുടുംബം ഇപ്പോഴും പ്രതീക്ഷയോടെ അലയുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിയിലും നിരന്തരം പരാതി നല്‍കിയെങ്കിലും കൈരളി ചാനലിന്റെ പ്രവാസലോകം പരിപാടി അടക്കമുള്ള മാധ്യമങ്ങളിലൂടെ നിരന്തരം അന്വേഷണം നടത്തിയെങ്കിലും ഏബ്രഹാമിനെ ഇതു വരെ കണ്െടത്താനായില്ല. ഏബ്രഹാമിന്റെ മകന്‍ ബിജു ഏബ്രഹാം അഞ്ചു വര്‍ഷം മുമ്പ് സൌദിയിലേക്കു താഴില്‍ വീസയില്‍ വന്നതും പിതാവിനെ കണ്െടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. എല്ലാ ശ്രമങ്ങളും വിഫലമായിട്ടും കുടുംബനാഥന്‍ ഒരുനാള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് എബ്രഹാമിന്റെ ഭാര്യ മറിയാമ്മയും മക്കളും.

1992ല്‍ മുംബൈ വഴിയാണ് തയ്യല്‍ ജോലിക്കായി ഏബ്രഹാം 46-ാം വയസില്‍ റിയാദിലെത്തിയത്. മൂന്നു വര്‍ഷത്തോളം വീട്ടിലേക്കു കൃത്യമായി എഴുത്തുകുത്തുകളുണ്ടായിരുന്നു. എന്നാല്‍, അതിനുശേഷം ഇതുവരെ യാതൊരു വിവരവും അദ്ദേഹത്തെക്കുറിച്ചില്ല. വീട്ടുകാര്‍ രജിസ്ട്രേഡ് തപാലില്‍ അയച്ച കത്തുകള്‍ പോലും ആളില്ലെന്നു പറഞ്ഞ് മടങ്ങിയെത്തി. റൂമില്‍ കൂടെ താമസിച്ചിരുന്ന സത്താര്‍, ഇബ്രാഹിം എന്നിവര്‍ക്കും ഏബ്രാഹിമിനു എന്തുപറ്റി എന്നറിയില്ല. ജോലി ചെയ്തിരുന്ന ബദിയ്യയിലെ സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ ജോലിക്ക് വന്നില്ല എന്ന മറുപടിയാണത്രേ ലഭിച്ചത്. കുറെക്കാലം ഇവരും ഏബ്രഹാമിനെ അന്വേഷിച്ചു. കുറച്ച് കഴിഞ്ഞ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയതോടെ അവരുടെ അന്വേഷണവും നിലച്ചു. വീസ കോപ്പി കയ്യിലില്ലാത്തതിനാല്‍ സ്പോണ്‍സറെ കണ്െടത്താനും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. 2005 ല്‍ ഇന്ത്യന്‍ എംബസിയിലേക്ക് പരാതി അയച്ചെങ്കിലും ആളെക്കുറിച്ച് വിവരമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.

ഒക്ടോബര്‍ മാസത്തോടെ ഏബ്രഹാമിനെ കാണാതായിട്ട് 20 വര്‍ഷം തികയുന്നു. മാധ്യമങ്ങളെല്ലാം പലതവണ ഏബ്രഹാമിന്റെ തിരോധാനം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിയാദില്‍നിന്നു 250 കിലോമീറ്റര്‍ അകലെയുള്ള ഷഗ്റയിലാണ് ഇളയ മകന്‍ ബിജു ജോലി ചെയ്യുന്നത്. അച്ഛനെ തേടിയുള്ള ബിജുവിന്റെ അന്വേഷണം തുടരുകയാണെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. 20 വര്‍ഷം മുമ്പെടുത്ത പിതാവിന്റെ ഫോട്ടോയുമായി ബിജു സൌദി അറേബ്യയില്‍ ആരെങ്കിലും തിരിച്ചറിഞ്ഞ് ഏബ്രഹാമിനെ കാണിച്ചു കൊടുക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. ഏബ്രഹാമിനെ കണ്െടത്തുന്നവര്‍ ബിജുവിനെ 0591245062 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍