ഇടിക്കുള തോമസ് ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Wednesday, October 7, 2015 12:41 AM IST
ഫിലഡല്‍ഫിയ: ഇടിക്കുള തോമസ് (58) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തിരുവല്ല പുലിക്കീഴ് ദേശത്ത് മുളനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. ഫിലഡല്‍ഫിയാ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പരീഷ് ട്രഷറാറായി ദീര്‍ഘനാള്‍ സേവനം ചെയ്തിരുന്നു. ഭാര്യ: തിരുവല്ല പുല്ലാട് ദേശത്ത് ചുണ്ടയ്ക്കല്‍ കുടുംബാംഗമായ സൂസമ്മ തോമസ് (ആര്‍എന്‍, ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍), മകന്‍: അജിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി, ടെമ്പില്‍ യൂണിവേഴ്സിറ്റി), മകള്‍: അനു തോമസ് (നിയമ വിദ്യാര്‍ത്ഥിനി, ടെമ്പിള്‍ യൂണിവേഴ്സിറ്റി). മതാപിതാക്കള്‍: പരേതരായ ഗീവര്‍ഗീസ് ഇടിക്കുളയും സാറാമ്മ ഇടിക്കുളയും. സഹോദരങ്ങള്‍ : അന്നമ്മ കുര്യന്‍ (ഫിലഡല്‍ഫിയ), വര്‍ഗീസ് ഇടിക്കുള (ബഹ്റിന്‍), മറിയാമ്മ വര്‍ഗീസ് (തിരുവല്ല), പരേതയായ ശോശാമ്മ അലക്സ്.

ഇടിക്കുള തോമസ് മെഷീന്‍ ഷോപ്പ് മാനേജറായി കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനായിരുന്നു. പമ്പ മലയാളി അസോസിയേഷനിലും മറ്റു അനവധി സാംസ്കാരിക സംഘടനകളിലും അംഗമായിരുന്നു.

പൊതുദര്‍ശനം ഫിലഡല്‍ഫിയ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍, (അണ്‍റൂ) വ്യാഴാഴ്ച്ച ഒക്ടോബര്‍ എട്ടിനു വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ. സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച്ച ഒക്ടോബര്‍ ഒമ്പതിനു രാവിലെ ഒമ്പതിന്. സംസ്കാരം വെള്ളിയാഴ്ച്ച ഒക്ടോബര്‍ ഒമ്പതാം തിയതി രാവിലെ പതിനൊന്നിനു ഹണ്ടിഗ്ണ്ടണ്‍ വാലിയിലുള്ള 101 ബൈബറി റോഡിലെ ഫോറസ്റ് ഹില്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലഡല്‍ഫിയാ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് : 2153421500, ജോണ്‍ പണിക്കര്‍ : 2156055109, ഷീുമിശരസലൃ@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍