യുവജന ഐക്യം കേക്കു മുറിച്ച് മധുരം പങ്കുവച്ചു
Tuesday, October 6, 2015 8:36 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങളുടെ സംഗമം നടത്തി.

ന്യൂസിലാന്‍ഡില്‍നിന്നു പ്രതിനിധികള്‍ യുവജന സംഗമത്തില്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന സംഗമത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് സൌഹൃദം പങ്കിടുകയും ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു. ആദ്യമായാണ് മാര്‍ മാത്യു മൂലക്കാട്ട് ഓസ്ട്രിയയിലെ യുവനങ്ങള്‍ക്കൊപ്പം ഒരു ദിവസം ചെലവിടുന്നത്. യുവജനങ്ങളുമായി ആശയങ്ങള്‍ അവതരിപ്പിക്കാനും അവരുടെ കൂടി ആയിരിക്കുവാനും മാര്‍ മൂലക്കാട്ട് കാണിച്ച സൌമനസ്യത്തിനു സംഗമം ജനറല്‍ കണ്‍വീനര്‍ ജോയല്‍ ജോസഫ് നന്ദി പറഞ്ഞു. തുടര്‍ന്നു മുഴുവന്‍ യുവജനങ്ങളും കേക്കു മുറിച്ച് സന്തോഷം പങ്കുവച്ചു.

തിരുനാളിന്റെ സമാപനത്തില്‍ നടന്ന കലാസന്ധ്യയില്‍ യുവജനങ്ങള്‍ അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ബൈബിള്‍ സ്കിറ്റ് എന്നിവ കാണികളെ ഹരം കൊള്ളിക്കാന്‍ യുവജനങ്ങള്‍ക്കു കഴിഞ്ഞു. ലിയ പാറയ്ക്കലും സോജി അലനും ആയിരുന്നു കലാസന്ധ്യയുടെ അവതാരകര്‍. യുവജന സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ജനറല്‍ കണ്‍വീനര്‍ ജോയല്‍ ജോസഫ്, ജോ. കണ്‍വീനര്‍ ജോയല്‍ ജിജിമോന്‍, സെക്രട്ടറി ആഷ്ന സാജന്‍, കമ്മിറ്റി അംഗങ്ങളായ അനു ജോസ്മോന്‍ കണ്ണംപടവില്‍, ലിയ പാറയ്ക്കല്‍, ഡെന്‍സില്‍, ഡൊമിനിക്, മെല്‍വിന്‍ സജി, ടീന തോമസ്, സ്റെബിന്‍ സ്റീഫന്‍, ഷാരോണ്‍ ജോജി, അലക്സ് ആന്റണി, മെല്‍വി സജി, ജെറിന്‍ എലിസബത്ത് എന്നിവര്‍ക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, കെസിവൈഎല്‍ ഓഷ്യാന ചാപ്ളെയിന്‍ ഫാ. തോമസ് കുന്നുക്കല്‍ എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍