യുവാക്കള്‍ ക്നാനായ സമുദായത്തിന്റെ മുന്നണിപ്പോരാളികള്‍ ആകണം: മാര്‍ മാത്യു മൂലക്കാട്ട്
Tuesday, October 6, 2015 8:32 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയായില്‍ ജീവിക്കുന്ന ക്നാനായ സമുദായത്തിലെ യുവതീയുവാക്കള്‍ സമുദായത്തിന്റെ നന്മയെ കരുതി വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതത്തിന്റെ മുന്നണി പോരാളികള്‍ ആകണമെന്ന് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓസ്ട്രിലിയായുടെ വിവിധ ഭാഗങ്ങളിലെ യുവതി യുവാക്കളുടെ സംഗമം മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പാരിഷ് ഹാളില്‍ നടന്ന യുവജന സംഗമം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, കെസിവൈഎല്‍ ഓഷ്യാന ചാപ്ളെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, ഫാ. ജയ്ക്കബ് കുറുപ്പനകത്ത്, സംഗമം ജനറല്‍ കണ്‍വീനര്‍ ജോയല്‍ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്നു ക്നാനായ സമുദായത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഫാ. ജയ്ക്കബ് കുറുപ്പനകത്ത് ക്ളാസ് നയിച്ചു. വൈകുന്നേരം മാര്‍ മാത്യു മൂലക്കാട്ടിന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം എന്ന ഡോക്കുമെന്ററി അവതരിപ്പിച്ചു. തുടര്‍ന്നു ക്നാനായ സമുദായത്തിലെ പ്രധാനപ്പെട്ട ആചാരങ്ങളായ ചന്തം ചാര്‍ത്തല്‍, മൈലാഞ്ചി ഇടീല്‍ ഇവ യുവതിയുവാക്കള്‍ നന്മയത്തോടെ സ്റേജില്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍