മെട്രോ മെഡിക്കല്‍ കെയര്‍ ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിന്
Tuesday, October 6, 2015 8:28 AM IST
കുവൈത്ത്: കുവൈത്തില്‍ ആതുരസേവനത്തിന്റെ സ്വാന്തന സ്പര്‍ശം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രഥമ സംരഭം ഒക്ടോബര്‍ ഒമ്പതിനു ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഫര്‍വാനിയ ക്രൌണ്‍ പ്ളാസ ഹോട്ടലിനു സമീപനം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) വൈകുന്നേരം നാലിനാണ് ഉദ്ഘാടനം. തുടര്‍ന്നു ക്ളിനിക്കില്‍നിന്നു നിരവധി ആനുകൂല്യങ്ങളും അടങ്ങിയ ഹെല്‍ത്ത് പാക്കേജുകളും 15 ദിവസത്തെ സൌജന്യ വൈദ്യ പരിശോധനയും ലഭ്യമാണ്.

എംആര്‍ഐ സ്കാനിംഗ് തുടങ്ങുന്ന കുവൈത്തിലെ ആദ്യത്തെ സ്വകാര്യ ക്ളിനിക്കായിരിക്കും ഇതെന്നും ആദ്യ 50 രോഗികള്‍ക്കു തികച്ചും സൌജന്യമായി സേവനം ലഭ്യമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എംഎംസി ചെയര്‍മാന്‍ ഡോ. അഹമദ് ശമ്രൂക് സിഇഒ ആയും വൈസ് ചെയര്‍മാനുമായ മുസ്തഫ ഹംസ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബിജി ബഷീര്‍, മാനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിംകുട്ടി, മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍